Share this Article
News Malayalam 24x7
സ്വർണ്ണവും പണവും തിരിച്ചു നൽകി യുവാവ് മാതൃകയായി
Young Man Sets Inspiring Example of Honesty by Returning Lost Gold and Cash

കളഞ്ഞുകിട്ടിയ സ്വർണാഭരണവും പണവും തിരിച്ചേൽപ്പിച്ച് യുവാവ് മാതൃകയായിആനമുളി മുത്തലിൽ സിദ്ദിഖ് ആണ് മാതൃകയായത് .സിദ്ദിഖ് റോഡിലൂടെ  പോകുമ്പോൾ പള്ളിക്കുറിപ്പിൽ നിന്നാണ് പേഴ്സും പണവും  കിട്ടിയത് .റോഡിൽ വീണു കിടക്കുന്ന സാധനം നോക്കിയപ്പോഴാണ്  പണവും രേഖകളും ആണെന്ന് മനസ്സിലായത്.

ഉടനെ വാട്സ്ആപ്പ് ഗ്രൂപ്പിൽ  സന്ദേശം അയക്കുകയും മണ്ണാർക്കാട് പൊലിസിൽ ഏൽപ്പിക്കുകയും ചെയ്തു.പള്ളിക്കുറിപ്പ്  സുകുപ്പടി ശാസ്തമംഗലംകുഞ്ചി (70)യുടെ അരപ്പവൻ തൂക്കം വരുന്ന കമ്മലും പണവും അടങ്ങിയ പഴ്സ് ആണ് നഷ്ടപ്പെട്ടത്.

മണ്ണാർക്കാട് പൊലിസ് സ്റ്റേഷനിൽ വച്ച് യഥാർത്ഥ ഉടമസ്ഥയ്ക്ക് കൈമാറി സ്വർണ്ണവും പോയി പണവും പോയി തിരിച്ച് കിട്ടുമെന്ന് കരുതിയതല്ലന്ന്  കുഞ്ചിയമ്മ പറഞ്ഞു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories