Share this Article
News Malayalam 24x7
കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികനും ആണവശാസ്ത്രജ്ഞനുമായ ഡോ. എം.പി. പരമേശ്വരൻ‌‌‌‌‌ അന്തരിച്ചു
വെബ് ടീം
2 hours 9 Minutes Ago
1 min read
dr-mp-parameswaran

തൃശ്ശൂർ: പ്രശസ്ത ആണവ ശാസ്ത്രജ്ഞനും കമ്യൂണിസ്റ്റ് തത്വചിന്തകനുമായ ഡോ. എം.പി. പരമേശ്വരൻ (92) അന്തരിച്ചു. തൃശ്ശൂരിലെ വസതിയിൽ ആയിരുന്നു അന്ത്യം. ശാസ്ത്രജ്ഞൻ, ശാസ്ത്രപ്രചാരകൻ, എഴുത്തുകാരൻ, സൈദ്ധാന്തികൻ, സാക്ഷരതാ പ്രവർത്തകൻ എന്നിങ്ങനെ ബഹുമുഖ പ്രതിഭയായിരുന്ന പരമേശ്വരൻ.

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സ്ഥാപകരിൽ ഒരാളായിരുന്നു. പരമേശ്വരൻ അവതരിപ്പിച്ച ‘നാലാംലോക സിദ്ധാന്തം’ സി.പി.ഐ.എമ്മിലും കേരളത്തിലെ ഇടതുപക്ഷത്തിനിടയിലും ഒരുകാലത്ത് വലിയ സൈദ്ധാന്തിക ചർച്ചകൾക്ക് വഴിമരുന്നിട്ടിരുന്നു. ഈ ആശയത്തെ തള്ളിയ സിപിഎം, 2004-ൽ അദ്ദേഹത്തെ പുറത്താക്കി. ഇതോടെ പാർട്ടിയുമായുണ്ടായിരുന്ന 33 വർഷം നീണ്ടം ബന്ധം അവസാനിച്ചു.തൃശൂർ ജില്ലയിലെ കിരാലൂരിൽ 1935 ജനുവരി 18-നായിരുന്നു ജനനം. പിതാവ് മടങ്ങർളി പരമേശ്വരൻ നമ്പൂതിരി. അമ്മ മാടമ്പ് സാവിത്രി അന്തർജ്ജനം

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories