Share this Article
News Malayalam 24x7
അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണം; 3 പേർക്ക് പരിക്ക്
Athirappilly Wild Elephant Attack

തൃശൂര്‍ അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണം. ആന ഓടിക്കുന്നതിനിടെ വീണ് ഫോറസ്റ്റ് ഓഫീസര്‍ക്കും വനംവാച്ചര്‍മാര്‍ക്കും പരിക്ക്. ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ സച്ചി, വാച്ചര്‍മാരായ നടരാജന്‍ മണികണ്ഠന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. തോളെല്ലിനും കാലിനും ഉള്‍പ്പെടെ പരിക്കേറ്റ ഇവരെ ചാലക്കുടിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നൈറ്റ് പെട്രോളിന് ഉണ്ടായിരുന്ന ജീവനക്കാരാണ് 3 പേരും. രാവിലെ ആറുമണിയോടെ പ്രദേശത്തെ സൗരോര്‍ജ വൈദ്യുതി വേലി തകര്‍ത്താണ് ആനയെത്തിയത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories