Share this Article
News Malayalam 24x7
ബൈക്ക് ഡിവൈഡറിൽ ഇടിച്ച് 18കാരന് ദാരുണാന്ത്യം
വെബ് ടീം
posted on 21-08-2026
1 min read
ANATHAKRISHNAN

തൃശൂർ: ദേശീയപാത പുതുക്കാട് ബൈക്ക് ഡിവൈഡറിൽ ഇടിച്ച് യുവാവ് മരിച്ചു.പുതുക്കാട് കേളി സ്വദേശി പനിയത്ത് കുമാരൻ്റെ മകൻ അനന്തകൃഷ്ണനാണ്(18) മരിച്ചത്.വെള്ളിയാഴ്ച ഉച്ചക്ക് ഒന്നരയോടെ പുതുക്കാട് കുറുമാലിക്കാവ് ക്ഷേത്രത്തിന് മുൻവശത്തായിരുന്നു അപകടം.ചാലക്കുടി ഭാഗത്തേക്കുള്ള പാതയിലെ

ഡിവൈഡറിൽ ഇടിച്ചുമറിഞ്ഞ ബൈക്കിൽ നിന്ന് അനന്തകൃഷ്ണൻ എതിർദിശയിലുള്ള പാതയിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അനന്തകൃഷ്‌ണനെ പുതുക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.പുതുക്കാട് പോലീസ് മേൽനടപടികൾ സ്വീകരിച്ചു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories