തൃശ്ശൂര്‍ പറപ്പൂരിൽ വന്‍കവര്‍ച്ച. നാലകത്ത് ഷക്കീറിന്റെ വീട്ടില്‍ നിന്നാണ് 50 പവന്‍ സ്വര്‍ണം മോഷണം പോയത്. വീട്ടുകാര്‍ ഷോപ്പിങ്ങിന് പോയി തിരിച്ചു വന്നപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ഇന്നലെ വൈകുന്നേരത്തിനും ഇന്ന് പുലര്‍ച്ചയ്ക്കും ഇടയിലായിരുന്നു മോഷണം. വീടിന്റെ പുറകുവശത്തെ വാതില്‍ തകര്‍ത്ത് അകത്തുകടന്ന മോഷ്ടാക്കള്‍ ബെഡ്‌റൂമിലെ അലമാരകള്‍ കുത്തിപ്പൊളിച്ചാണ് സ്വര്‍ണം കവര്‍ന്നത്. വീട്ടുകാര്‍ സ്ഥിരമായി ഉപയോഗിക്കുന്ന സ്വര്‍ണവും മകളുടെ കല്യാണ ആവശ്യത്തിനായി വാങ്ങിയ സ്വര്‍ണവും മോഷണം പോയവയില്‍ ഉള്‍പ്പെടും. മറ്റൊരു കിടപ്പുമുറിയിലെ അലമാരയില്‍ നാലു ലക്ഷത്തോളം രൂപ ഉണ്ടായിരുന്നുവെങ്കിലും നഷ്ടപ്പെട്ടിട്ടില്ല. സംഭവത്തില്‍ പേരാമംഗലം പോലീസ് അന്വേഷണം ആരംഭിച്ചു.