മലപ്പുറം: സംസ്ഥാനത്ത് വന്‍ ലഹരിവേട്ട. 12.800 കിലോഗ്രാം എംഡിഎംഎയുമായി വയനാട്, മലപ്പുറം സ്വദേശികളാണ് പിടിയിലായത്. മലപ്പുറം പന്തല്ലൂര്‍ സ്വദേശി മാമ്പ്രവളപ്പില്‍ ജാബിര്‍ അലി (32), വയനാട് മേപ്പാടി സ്വദേശി കരിമ്പയില്‍ മുഹമ്മദ് സാലിഹ്(34), മലപ്പുറം ആനക്കയം സ്വദേശി ഷെയിം അക്ബര്‍(21) എന്നിവരാണ് പിടിയിലായത്. കോയമ്പത്തൂരില്‍ നിന്ന് മലപ്പുറം പൊലീസാണ് സംഘത്തെ പിടികൂടിയത്. ഇവരില്‍ നിന്ന് പിടികൂടിയ ലഹരിയുടെ വില വിപണിയില്‍ പത്ത് കോടി രൂപയാണ്. സംസ്ഥാനത്ത് നടന്ന ഏറ്റവും വലിയ എംഡിഎംഎ വേട്ടയാണിത്.കേരളത്തിലും പുറത്തും കഴിഞ്ഞ കുറേ നാളായി ഇവര്‍ ലഹരി വിറ്റുവരികയായിരുന്നു. ആഴ്ചകള്‍ക്ക് മുന്‍പ് മഞ്ചേരി ടൗണില്‍ സ്വകാര്യ അപ്പാര്‍ട്ട്‌മെന്റില്‍ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സംഘം നടത്തിയ പരിശോധനയില്‍ 100 ഗ്രാമോളം എംഡിഎംഎയുമായി ആറുപേരടങ്ങുന്ന ലഹരി വില്‍പന സംഘത്തെ അറസ്റ്റ് ചെയ്തിരുന്നു.