ആളൂർ : യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ സ്റ്റേഷൻ റൗഡി അറസ്റ്റിൽ.കൊടകര പോലീസ് സ്റ്റേഷൻ റൗഡി ലിസ്റ്റിൽ പേരുള്ള കൊടകര ആലത്തൂർ സ്വദേശി പേരാട്ട് വീട്ടിൽ സജ്വൽ ആണ് അറസ്റ്റിലായത്. മുരിയാട് സ്വദേശി ഉള്ളാട്ടിക്കുളം വീട്ടിൽ അൽജോയെ ആണ് മുരിയാട് റെയിൽവേ ഗേറ്റിന് സമീപം വച്ച് റോഡ് സൈഡിൽ സ്ഥാപിച്ചിട്ടുള്ള ഇരുമ്പ് കമ്പിയിലേക്ക് തള്ളിയിട്ടും കൈകൊണ്ട് അടിച്ചും പരിക്കേൽപ്പിച്ചത്.
അൽജോയുടെ സഹോദരനോടുള്ള വൈരാഗ്യത്തിലാണ് ആക്രമണമെന്നാണ് പൊലീസ് പറയുന്നത്.സജ്വൽ കൊടകര പോലീസ് സ്റ്റേഷൻ പരിധിയിൽ രണ്ട് വധശ്രമക്കേസിലും രണ്ട് അടിപിടിക്കേസിലും പ്രതിയാണ്.ആളൂർ പോലീസ് സ്റ്റേഷൻ എസ് ഐ ശ്രീലക്ഷ്മിയുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.