Share this Article
News Malayalam 24x7
അ​ശ്വ​ന്ത് കോ​ക്കി​ന്‍റെ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്യും, മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പി​ന് പൊലീസ് റി​പ്പോ​ർ​ട്ട് കൈ​മാ​റും
വെബ് ടീം
12 hours 25 Minutes Ago
1 min read
ashwanth kok

കോ​ഴി​ക്കോ​ട്: മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച കേ​സി​ൽ പി​ടി​യി​ലാ​യ യു​ട്യൂ​ബ​ർ അ​ശ്വ​ന്ത് കോ​ക്കി​ന്‍റെ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്യും. വി​ഷ​യ​ത്തി​ൽ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന് റി​പ്പോ​ർ​ട്ട് കൈ​മാ​റു​മെ​ന്ന് ന​ട​ക്കാ​വ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ജം​ഷീ​ദ് പ്ര​തി​ക​രി​ച്ചു. കേ​സി​ൽ തു​ട​ർ​ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.അ​ശ്വ​ന്ത് കോ​ക്കി​ന്‍റെ ഥാ​റി​ൽ നി​ന്ന് എ​യ​ർ​ഗ​ണ്ണും പെ​ല്ല​റ്റു​ക​ളും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത വാ​ഹ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ന​ട​ക്കാ​വ് പൊ​ലി​സ് ഇ​വ ക​ണ്ടെ​ത്തി​യ​ത്. മ​ദ്യ​ക്കു​പ്പി​ക​ളും വാ​ഹ​ന​ത്തി​ൽ​നി​ന്ന് ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് അ​പ​ക​ട​ക​ര​മാ​യി വാ​ഹ​ന​മോ​ടി​ച്ച് ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച സം​ഭ​വ​ത്തി​ൽ സി​നി​മാ വ്ലോ​ഗ​റാ​യ അ​ശ്വ​ന്ത് കോ​ക്കി​നെ ന​ട​ക്കാ​വ് പൊ​ലി​സ് ​കസ്റ്റഡിയി​ലെ​ടു​ത്ത​ത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories