Share this Article
News Malayalam 24x7
പൂട്ടിക്കിടന്ന വീട്ടിൽ നിന്ന് ചെമ്പ് പാത്രങ്ങൾ മോഷ്ടിച്ച കേസിൽ തമിഴ്നാട് സ്വദേശിനികളായ മൂന്ന് സ്ത്രീകൾ റിമാന്റിൽ
വെബ് ടീം
posted on 30-09-2026
1 min read
COPPER

വലപ്പാട്: പൂട്ടിക്കിടന്ന വീട്ടിൽ നിന്ന് ചെമ്പ് പാത്രങ്ങൾ മോഷ്ടിച്ച് കടത്തിക്കൊണ്ടുപോയ കേസിൽ മൂന്ന് തമിഴ്നാട് സ്വദേശിനികളെ വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തു. വലപ്പാട് തിരുപഴഞ്ചേരി ക്ഷേത്രത്തിന് സമീപം പണ്ടാരപ്പറമ്പിൽ വീട്ടിൽ സുരേഷ് (68) എന്നയാളുടെ വീട്ടിൽ നിന്നാണ് ചെമ്പ് പാത്രങ്ങൾ മോഷണം പോയത്.നെല്ല് പുഴുങ്ങുന്നതിനുള്ള ചെമ്പ് പാത്രം, ഉണ്ണിയപ്പം ഉണ്ടാക്കുന്നതിനുള്ള ചെമ്പ് പാത്രം, ചെമ്പിന്റെ വട്ടക എന്നിവയുൾപ്പെടെ ഏകദേശം പതിനായിരം രൂപ വിലവരുന്ന ചെമ്പ് പാത്രങ്ങളാണ് പ്രതികൾ മോഷ്ടിച്ച് കടത്തിക്കൊണ്ടുപോയത്. സംഭവവുമായി ബന്ധപ്പെട്ട് തമിഴ്നാട് സേലം സ്വദേശികളായ നന്ദിനി (28), രേഷ്മ (24), ലക്ഷ്മി (23) എന്നിവരെയാണ് വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

വലപ്പാട് പോലീസ് സ്റ്റേഷൻ എസ് ഐ മൗഷമി സി ആർ, എസ് ഐ അമൽ, ജി എ എസ് ഐ ധനേഷ് സി ജി, സി പി ഒ മാരായ മാഷ്, വിവേക്, അബീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories