Share this Article
News Malayalam 24x7
ഓസ്‌ട്രേലിയയിൽ ജോലിവാഗ്ദാനം ചെയ്ത് 21 ലക്ഷം തട്ടിയെടുത്തു; പണം തട്ടിയ പരാതി രണ്ട് സ്ത്രീകളിൽനിന്ന്, സുഹൃത്തുക്കളായ യുവാവും യുവതിയും അറസ്റ്റിൽ
വെബ് ടീം
posted on 03-10-2026
1 min read
21 lakh

വിഴിഞ്ഞം(തിരുവനന്തപുരം): ഓസ്ട്രേലിയയിൽ ജോലി വാഗ്ദാനം ചെയ്ത് 21 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ സുഹൃത്തുക്കളായ യുവാവും യുവതിയും അറസ്റ്റിൽ. തൃശൂർ മുരിങ്ങൂർ നാലുകെട്ടിൽ കടവിള വീട്ടിൽ ഷഫീഖ്(49), മലപ്പുറം നിലമ്പൂർ പാടികുളത്തുംപടി വീട്ടിൽ സഫ്ന(32) എന്നിവരെയാണ് വിഴിഞ്ഞം പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റുചെയ്തത്.

വിഴിഞ്ഞം സ്വദേശികളായ അജിത, മേരി ഗ്ലാൻസ് എന്നിവർ നൽകിയ പരാതിയിലാണ് ഇവരെ പിടികൂടിയത്. ഓസ്ട്രേലിയയിലെ പ്രമുഖ കമ്പനിയിൽ ജോലി നൽകാമെന്ന് വിശ്വസിപ്പിച്ചായിരുന്നു ഇരുവരിൽനിന്ന് 21 ലക്ഷംരൂപ ഷഫീഖും സഫ്‌നയും തട്ടിയെടുത്തത്.കഴിഞ്ഞ ഏപ്രിലിലായിരുന്നു വിഴിഞ്ഞംസ്വദേശികൾ സംഘത്തിന് പണം നൽകിയത്. തുടർന്ന് ഓസ്ട്രേലിയിലേക്ക് എന്നു കൊണ്ടുപോകുമെന്നറിയുന്നതിന് ഫോൺ വിളിച്ചെങ്കിലും പ്രതികളിൽനിന്ന് മറുപടിയുണ്ടായിരുന്നില്ല. ഇതോടെ ഇവർ വിഴിഞ്ഞം പോലീസിൽ പരാതിൽ നൽകി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories