Share this Article
News Malayalam 24x7
തൃശ്ശൂർ പാലാപ്പിള്ളിയിൽ കാട്ടാന ആക്രമണം; തോട്ടം തൊഴിലാളിക്ക് ഗുരുതര പരിക്ക്
Wild Elephant Attack in Thrissur

തൃശ്ശൂർ പാലാപ്പിള്ളി ചൊക്കനയിൽ തോട്ടം തൊഴിലാളിയെ കാട്ടാന ആക്രമിച്ചു. ആനയുടെ ആക്രമണത്തിൽ നായാട്ടുകുണ്ട് സ്വദേശിയായ ചള്ളിയിൽ വീട്ടിൽ സി. ആർ. ശശിക്ക് (62) ഗുരുതരമായി പരിക്കേറ്റു.ഇന്ന് രാവിലെ ആറരയോടെ ചോക്കനായിൽ ടാപ്പിംഗ് ജോലിക്കിടെയായിരുന്നു സംഭവം. തോട്ടത്തിൽ വച്ച് ശശിയെ കാട്ടാന തുമ്പിക്കൈ കൊണ്ട് അടിച്ചുവീഴ്ത്തുകയായിരുന്നു. ആക്രമണത്തിൽ ഇയാളുടെ മൂന്ന് വാരിയെല്ലുകൾ ഒടിയുകയും നടുവിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.പരിക്കേറ്റ ശശിയെ ഉടൻ തന്നെ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ നിലവിൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ (ICU) ചികിത്സയിലാണ്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories