Share this Article
News Malayalam 24x7
പീഡന പരാതി; പാലക്കാട് നഗരസഭ കൗൺസിലർ പ്രശോഭ് സി വത്സൻ ഒളിവിൽ
 Palakkad Municipal Councillor Absconding After Police Register Case

ദളിത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ പാലക്കാട് നഗരസഭ കൗൺസിലർക്കെതിരെ പൊലീസ് കേസെടുത്തു. കോൺഗ്രസ് കൗൺസിലറായ പ്രമോദ് സി വത്സനെതിരെയാണ് പാലക്കാട് ടൗൺ സൗത്ത് പൊലീസ് കേസെടുത്തത്. പരാതി ഉയർന്നതിന് പിന്നാലെ ഇയാൾ ഒളിവിൽ പോയിരിക്കുകയാണ്.

യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പീഡനക്കുറ്റം കൂടാതെ പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമത്തിലെ (SC-ST Act) വിവിധ വകുപ്പുകളും ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്. പരാതിയിൽ പ്രാഥമികാന്വേഷണം നടത്തിയ പൊലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കി.


പ്രതിക്കായി തെരച്ചിൽ തുടരുകയാണെന്നും ഉടൻ തന്നെ പിടിയിലാകുമെന്നും പൊലീസ് അറിയിച്ചു. ഒളിവിൽ പോയ കൗൺസിലറെ കണ്ടെത്താൻ സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം പുരോഗമിക്കുകയാണ്. കൗൺസിലർക്കെതിരായ പീഡന പരാതി നഗരസഭയിലും രാഷ്ട്രീയ കേന്ദ്രങ്ങളിലും വലിയ ചർച്ചയായിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories