കരിമുകളിൽ നിന്നും കാണാതായ ഒൻപതാം ക്ലാസ്സുകാരിയെ എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും കണ്ടെത്തി. ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് കുട്ടിയെ കാണാതായതെന്ന് കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. പഠനത്തെച്ചൊല്ലി വീട്ടിലുണ്ടായ ചെറിയ തർക്കത്തിന് പിന്നാലെ, ബാഗും എടുത്ത് കുട്ടി വീട്ടിൽ നിന്നും ഇറങ്ങിപ്പോകുകയായിരുന്നു.
കുട്ടി റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്‌ഫോമിൽ ഇരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ചില യാത്രക്കാർ ഉടൻ തന്നെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. വിവരമറിഞ്ഞയുടൻ അമ്പലമേട് പൊലീസ് സ്ഥലത്തെത്തി കുട്ടിയെ കസ്റ്റഡിയിലെടുത്തു. നിലവിൽ കുട്ടിയെ വീട്ടിലെത്തിക്കുന്നതിനായുള്ള തുടർ നടപടികൾ പോലീസ് ആരംഭിച്ചിട്ടുണ്ട്. വീട്ടിൽ നിന്നും കുട്ടി ഇറങ്ങിപ്പോകുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു.