Share this Article
News Malayalam 24x7
സർക്കാരിന്റെ നിർണായക ഇടപെടൽ,മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കലിൽ സമവായ ചർച്ച ഇന്ന് രാത്രി കൊച്ചിയിൽ
വെബ് ടീം
posted on 22-05-2026
1 min read
malayidamthuruth

എറണാകുളം ജില്ലയിലെ മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് സർക്കാരിന്റെ നിർണായക ഇടപെടൽ. ഉന്നതിയിൽ ഉള്ളവരുമായും പരാതിക്കാരുമായും ഇന്ന് രാത്രി സമവായ ചർച്ച നടത്തും. കൊച്ചിയിൽ നടക്കുന്ന ചർച്ചയിൽ മന്ത്രി റോജി എം ജോൺ, വി.പി സജീന്ദ്രൻ എംഎൽഎ എന്നിവർ പങ്കെടുക്കും.

കളക്ടറേറ്റിൽ രാത്രി എട്ട് മണിയ്ക്കാൻ ചർച്ച നടക്കുക. നാളെ വൈകിട്ടോടുകൂടി മലയിടംതുരുത്തിൽ താമസിക്കുന്ന എട്ട് ദളിത് കുടുംബങ്ങളെയും ഒഴിപ്പിക്കണമെന്നാണ് പെരുമ്പാവൂർ മുൻസിഫ് കോടതിയുടെ ഉത്തരവ്. നാളെ രാവിലെ അഡ്വക്കേറ്റ് കമ്മീഷൻ പൊലീസ് സംഘവുമായി എത്താനാണ് സാധ്യത. ഈ സമയത്താണ് സർക്കാരിന്റെ നിർണായക ഇടപെടൽ. കുടുംബങ്ങളുമായി ചർച്ച നടത്താൻ മന്ത്രി റോജി എം ജോണിനെ സർക്കാർ ചുമതലപ്പെടുത്തിയിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories