Share this Article
News Malayalam 24x7
നാളെ ഒഴിപ്പിക്കൽ ഉണ്ടാകില്ല, കുടുംബങ്ങൾ പെരുവഴിയിൽ ആകില്ല,സർക്കാർ നേരിട്ട് കോടതിയിൽ ഇടപെടുമെന്ന് മന്ത്രി റോജി എം ജോൺ, ചർച്ച തൃപ്തികരമെന്ന് സമരക്കാർ
വെബ് ടീം
3 hours 4 Minutes Ago
1 min read
malaiyanduruthu

എറണാകുളം മലയിടംതുരുത്ത് പാരിയത്തുകാവ് കോളനിയിൽ നാളെ കുടിയൊഴിപ്പിക്കൽ ഉണ്ടാകില്ല. താമസക്കാർക്ക് ഒപ്പമാണ് സർക്കാരെന്നും സർക്കാർ നേരിട്ട് കോടതിയിൽ ഇടപെടുമെന്നും മന്ത്രി റോജി എം ജോൺ മാധ്യമങ്ങളോട് പറഞ്ഞു. മന്ത്രി റോജി എം ജോൺ, കുന്നത്ത്നാട് എം എൽ എ സജീന്ദ്രൻ, ജില്ലാ കളക്ടർ, റൂറൽ എസ്പി എന്നിവരുടെ സാന്നിധ്യത്തിൽ കുടിയിറക്ക് ഭീഷണി നേരിടുന്നവരുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് പ്രതികരണം.

ചർച്ചയിൽ തൃപ്തി എന്ന് കുടിയിറക്ക് ഭീഷണി നേരിടുന്ന കുടുംബങ്ങൾ മാധ്യമങ്ങളോട് പ്രതികരിച്ചു. പൊലീസ് വരില്ലെന്ന് ഉറപ്പ് കിട്ടിയെന്നും അവർ പറഞ്ഞു.

മലയിടംതുരുത്തിലെ താമസക്കാർക്ക് ഒപ്പമാണ് സർക്കാർ. നാളെ കുടിയൊഴിപ്പിക്കൽ ഉണ്ടാകില്ല. കേസ് നടത്തിപ്പിൽ പ്രശ്നം ഉണ്ട്. സർക്കാർ നേരിട്ട് കോടതിയിൽ ഇടപെടും. ഹൈകോടതിയെ സമീപിക്കുകയും ചെയ്യും. കോടതിയിൽ നിന്ന് അനുകൂല വിധി ഉണ്ടായില്ലെങ്കിൽ സർക്കാർ പൂർണമായി പുനരധിവസിപ്പിക്കും. കുടുംബങ്ങൾ പെരുവഴിയിൽ ആകില്ലെന്നും തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കുമെന്നും മന്ത്രി പറഞ്ഞു. നാളെ ഒരു നടപടിയും പൊലീസിൻ്റെ ഭാഗത്തു നിന്ന് ഉണ്ടാകില്ലെന്നും മന്ത്രി ഉറപ്പുനൽകി. കമ്മീഷൻ പ്രവർത്തനങ്ങൾ സർക്കാർ നിയന്ത്രണത്തിൽ ഇല്ല. കോടതിയിൽ ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം അറിയിച്ചു.





നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories