Share this Article
News Malayalam 24x7
തൃക്കാക്കര മഹാക്ഷേത്രത്തിന് പുതിയ ഭരണസമിതി
New Advisory Committee Formed at Thrikkakara Mahakshethram for 2026-2028

തൃക്കാക്കര മഹാക്ഷേത്രത്തിലെ 2026-2028 കാലഘട്ടത്തിലേക്കുള്ള 13 അംഗ പുതിയ ഉപദേശകസമിതി രൂപീകരിച്ചു. വിനീത് വി. പ്രസിഡന്റായും, ഗോപകുമാർ വി. സെക്രട്ടറിയായും, ടി.ജി. പ്രേംകുമാർ വൈസ് പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു.

ക്ഷേത്രം സബ് ഗ്രൂപ്പ് ഓഫീസർ എ. ഒ. വിമൽകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പുതിയ സമിതിയെ തെരഞ്ഞെടുത്തത്. അസിസ്റ്റന്റ് കമ്മീഷണർ ഇൻ ചാർജ് മിത്ര യോഗത്തിൽ സന്നിഹിതയായിരുന്നു.


2026-ലെ ഉത്സവ ആഘോഷകമ്മിറ്റി രൂപീകരിക്കുന്നതിനായി 2026 ജൂൺ 25-ന് (വ്യാഴാഴ്ച) വൈകിട്ട് 5.30-ന് ക്ഷേത്ര സന്നിധിയിൽ പൊതുയോഗം വിളിച്ചുചേർക്കാനും പുതിയ ഉപദേശക സമിതി തീരുമാനിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories