Share this Article
News Malayalam 24x7
കേരളവിഷൻ കുടുംബശ്രീ മൈക്രോ എൻ്റർപ്രൈസസ് അവാർഡ്സ് 2026 എറണാകുളം ജില്ലാ എഡിഷൻ സംഘാടക സമിതി രൂപീകരിച്ചു
വെബ് ടീം
1 hours 14 Minutes Ago
19 min read
COA

കൊച്ചി: കേരളവിഷൻ കുടുംബശ്രീ മൈക്രോ എൻ്റർപ്രൈസസ് അവാർഡ്സ് 2026 എറണാകുളം ജില്ലാ എഡിഷൻ ജൂലായ് 18 ന് എറണാകുളം ടൗൺ ഹാളിൽ വച്ച് നടക്കും.പരിപാടിയുടെ വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചു.

എറണാകുളം സിഒഎ ഭവനിൽ നടന്ന ചടങ്ങിൽ ജില്ലാ പ്രസിഡണ്ട്  കെ എൻ വേലായുധൻ അദ്ധ്യക്ഷത വഹിച്ചു.സിഒഎ സംസ്ഥാന വൈസ് പ്രസിഡണ്ട് രജനീഷ് പി എസ്  ഉദ്ഘാടനം ചെയ്തു. കേരളവിഷൻ ന്യൂസ് MD പ്രിജേഷ് അച്ചാണ്ടി മുഖ്യപ്രഭാഷണവും കേരളവിഷൻ ന്യൂസ് ഡയറക്ടർ ഷുക്കൂർ കോളിക്കര പദ്ധതി വിശദീകരണം നടത്തി.


രജനീഷ് പി എസ്  ചെയർമാനായും സുധീഷ് പട്ടണം ജനറൽ കൺവീനറുമായും സംഘാടക സമിതി രൂപീകരിച്ചു.യോഗത്തിന് സുധീഷ് പട്ടണം സ്വാഗതവും കെ ആർ രാജീവ് നന്ദിയും പറഞ്ഞു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories