Share this Article
News Malayalam 24x7
കളിക്കാനായി അയൽവീട്ടിലേക്ക് പോകുമ്പോൾ തീവണ്ടി തട്ടി; പരിക്കേറ്റ എട്ടുവയസ്സുകാരൻ മരിച്ചു
വെബ് ടീം
posted on 27-06-2026
1 min read
train

കോഴിക്കോട്: പാളം മുറിച്ചുകടക്കുന്നതിനിടെ തീവണ്ടിതട്ടി ഗുരുതരമായി പരിക്കേറ്റ എട്ടുവയസ്സുകാരൻ മരിച്ചു. കല്ലായി റോഡിൽ കണ്ണഞ്ചേരി 'മുബസാന'യിൽ അഹമ്മദിന്റെ മകൻ ഫൈസാനാണ് സ്വകാര്യ ആശുപത്രിയിൽ ശനിയാഴ്ച ഉച്ചയ്ക്ക് 12.15 ഓടെ മരിച്ചത്.

വെള്ളിയാഴ്ച രാവിലെ 7.50-ന് കണ്ണഞ്ചേരിയിലാണ് അപകടം നടന്നത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു. യശ്വന്ത്പുർ-കണ്ണൂർ എക്‌സ്പ്രസാണ് കുട്ടിയെ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ കുട്ടി മുന്നോട്ടുതെറിച്ച് പാളത്തിന്റെ മധ്യത്തിൽ വീഴുകയായിരുന്നു. കുട്ടിയുടെ മുകളിലൂടെയാണ് തീവണ്ടി പോയത്.പാളങ്ങൾക്കിടയിൽ അബോധാവസ്ഥയിൽ കിടന്ന ഫൈസാനെ ആശുപത്രിയിൽ എത്തിച്ചിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories