Share this Article
News Malayalam 24x7
തിരു മെഡി. കോളേജ്; ആശുപത്രി വാര്‍ഡില്‍നിന്ന് നര്‍ക്കോട്ടിക് മരുന്ന് മോഷണം
Theft of Narcotic Medicines Reported at Thiruvananthapuram Medical College

തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി വാർഡിൽനിന്ന് നർകോട്ടിക് വിഭാഗത്തിൽപെടുന്ന മരുന്നുകൾ മോഷണംപോയി. ശനിയാഴ്‌ച പുലർച്ചെയായിരുന്നു സംഭവം. 14-ാം വാർഡിലായിരുന്നു മോഷണം. ആശുപത്രി അധികൃതർ മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. മോഷ്ട‌ിച്ച മരുന്നുകളുടെ അളവ് ലഭ്യമായിട്ടില്ല. വാർഡിൽ നഴ്‌സുമാർ മരുന്ന് വിതരണം ചെയ്യുന്നതിനിടെയാണു മോഷണം. ഫാർമസിയിൽനിന്ന് എത്തിച്ച മരുന്നുകളാണു മോഷ്ടിച്ചത്. 

ഉറക്കഗുളികകളും വിഷാദത്തിനും ഉത്കണ്ഠയ്ക്കും കഴിക്കുന്ന മരുന്നുകളുമാണ് നഷ്ടമായത്. ഡബിൾ ലോക്കറിൽ വ‌യ്ക്കേണ്ട, അതീവ സുരക്ഷയിൽ സൂക്ഷിക്കേണ്ട മരുന്നുകളാണ് മോഷണം പോയതെന്നാണ് വിവരം.നർകോട്ടിക്  വിഭാഗത്തിൽപെടുന്നവയായതിനാൽ ഇതുപയോഗിച്ചാൽ ഗുരുതര പ്രത്യാഘാതമുണ്ടാകും. ആശുപത്രി സെക്യൂരിറ്റി ഓഫീസറുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories