Share this Article
News Malayalam 24x7
പോത്തുണ്ടിയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞു: ഒരുമരണം
വെബ് ടീം
posted on 03-08-2026
1 min read
ksrtc

നെന്മാറ പോത്തുണ്ടിയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരുമരണം. നെല്ലിയാമ്പതി സ്വദേശി ജയന്തിയാണ് മരിച്ചത്. അപകടത്തിൽ നിരവധിപേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 10 മണിയോടെ നെല്ലിയാമ്പതിയിൽ നിന്ന് പോത്തുണ്ടിയിലേയ്ക്ക് വരികയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.

കനത്ത മഴയെ തുടർന്ന് റോഡിലുണ്ടായ വഴുക്കലാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.നെല്ലിയാമ്പതിയിൽ നിന്ന് ചുരമിറങ്ങി നെന്മാറ ഭാഗത്തേയ്ക്ക് വരികയായിരുന്ന ബസ് പോത്തുണ്ടി ചെക്ക്പോസ്റ്റ് കഴിഞ്ഞ് രണ്ടാമത്തെ വളവിൽനിന്ന് താഴ്ചയിലേയ്ക്ക് മറിയുകയായിരുന്നു. ബസ് മരത്തിനിടയിൽ കുടുങ്ങിക്കിടക്കുകയാണ്. ബസിനും മരത്തിനുമിടയിൽ ഒരു സ്ത്രീ കുടുങ്ങിക്കിടന്നിരുന്നു. ഇവരാണ് മരിച്ചതെന്നാണ് വിവരം.

അപകടത്തിൽ പരിക്കേറ്റവരെ നെന്മാറ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. നെല്ലിയാമ്പതി സ്വദേശികളാണ് ബസിൽ കൂടുതലുണ്ടായിരുന്നതെന്നാണ് വിവരം.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories