Share this Article
News Malayalam 24x7
പിറവത്ത് വനിതാ കൗൺസിലർക്ക് കുത്തേറ്റു; കുത്തിയത് ഭർതൃപിതാവ്; ഇരുവരെയും മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു
വെബ് ടീം
posted on 10-08-2026
1 min read
piravom

പിറവം: എറണാകുളം ജില്ലയിലെ പിറവത്ത്  വനിതാ കൗൺസിലർക്ക് കുത്തേറ്റു. പതിനാലാം വാർഡിലെ കൗൺസിലർ ക്രിസ്റ്റി ജോണിനാണ് കുത്തേറ്റത്. ഭർതൃപിതാവാണ് കുത്തിയത്. ഭർതൃമാതാവിനും കുത്തേറ്റു.

ഇരുവരെയും കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

ഭർതൃപിതാവ് ജോയ് ആണ് കുത്തിയത്. ഭർതൃമാതാവ് ലിസിക്കും കുത്തേറ്റു. കുടുംബപ്രശ്നങ്ങളാണ് കാരണം. ഭർതൃമാതാവിനെ കുത്തുന്നതു കണ്ട് തടയാനെത്തിയതായിരുന്നു ക്രിസ്റ്റി. കൈക്ക് ഗുരുതരമായി പരുക്കേറ്റ ലിസിയെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ക്രിസ്റ്റി പിറവത്തെ ആശുപത്രിയിൽ ചികിത്സയിലാണ്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories