Share this Article
News Malayalam 24x7
ബേക്കറിയിൽ നിന്ന് വാങ്ങിയ ബ്രഡിനുള്ളിൽ ചത്ത പല്ലികളെ കിട്ടിയതായി പരാതി
വെബ് ടീം
posted on 11-08-2026
1 min read
lizards

ഇടക്കൊച്ചിയിലെ ബേക്കറിയിൽ നിന്ന് വാങ്ങിയ ബ്രഡിനുള്ളിൽ ചത്ത പല്ലികളെ കണ്ടെത്തിയതായി പരാതി. ഇടക്കൊച്ചി സ്വദേശി ദിവ്യ സുബീഷിനാണ് ബ്രഡിൽ നിന്ന് രണ്ട് ചത്ത പല്ലികളെ ലഭിച്ചത്.തിങ്കളാഴ്ച വൈകിട്ട് ഇടക്കൊച്ചി പാമ്പായ്മൂല ജംക്‌ഷനിലുള്ള ബേക്കറിയിൽ നിന്നാണ് ഇവർ ബ്രഡ് വാങ്ങിയത്. തുടർന്ന് ബ്രഡ് കഴിച്ചതിന് പിന്നാലെ ഛർദിയും ശാരീരിക അവശതയും അനുഭവപ്പെട്ടതിനെ തുടർന്ന് ഇവർ ആശുപത്രിയിൽ ചികിത്സ തേടി.

സംഭവം ബേക്കറി ഉടമയെ അറിയിച്ചെങ്കിലും വിഷയം ഗൗരവമായെടുക്കാതെ ഒഴിവാക്കാൻ ശ്രമിച്ചതായി പരാതിക്കാർ ആരോപിച്ചു. തുടർന്ന് സംഭവത്തിൽ കൊച്ചി നഗരസഭ ഹെൽത്ത് വിഭാഗത്തെ വിവരമറിയിച്ചു. ഫുഡ് സേഫ്റ്റി കൺട്രോളർക്കും പോലീസിനും പരാതി നൽകുമെന്ന് ദിവ്യ സുബീഷ് വ്യക്തമാക്കി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories