Share this Article
News Malayalam 24x7
കൊച്ചി മെട്രോയുടെ പേര് മാറ്റുന്നത് നിലവില്‍ പരിഗണനയിലില്ല; വി ഡി സതീശൻ
No Current Proposals to Rename Kochi Metro, Says VD Satheesan

കൊച്ചി മെട്രോയുടെ പേര് മാറ്റുന്നതുമായി ബന്ധപ്പെട്ട വിഷയം നിലവില്‍ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. മാധ്യമങ്ങളിലെ വാര്‍ത്തകളിലൂടെയാണ് ഈ വിവരമറിഞ്ഞതെന്നും ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി യാതൊരുവിധ ആലോചനകളും നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പേരുമാറ്റവുമായി ബന്ധപ്പെട്ട കെ.എം.ആര്‍.എല്‍ പുറത്തുവിട്ടത് ഏകപക്ഷീയമായ പത്രക്കുറിപ്പായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൊച്ചി മെട്രോയുടെ പേര് 'കേരളം മെട്രോ റെയില്‍ ലിമിറ്റഡ്' എന്ന് മാറ്റാന്‍ കെ.എം.ആര്‍.എല്‍ സംസ്ഥാന സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിച്ചിട്ടുണ്ടെന്ന് പത്രക്കുറിപ്പിറക്കിയിരുന്നു. സംസ്ഥാനത്തുടനീളമുള്ള നഗര ഗതാഗത പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനും ഏകോപിപ്പിക്കുന്നതിനുമുള്ള വിപുലമായ ചുമതലകള്‍ ലക്ഷ്യമിട്ടാണ് പുനര്‍നാമകരണത്തിന് ശുപാര്‍ശ നല്‍കിയതെന്നാണ് കെ.എം.ആര്‍.എലിന്റെ നിലപാട്. പേരുമാറ്റാനുള്ള ആലോചനയില്‍ ഹൈബി ഈഡന്‍ എംപി അടക്കമുള്ളവര്‍ വലിയ എതിര്‍പ്പുയര്‍ത്തിയിരുന്നു. വിഷയത്തില്‍ കൃത്യമായ ചര്‍ച്ചകളും അഭിപ്രായ ഐക്യവും ഉണ്ടാകാതെ അന്തിമ തീരുമാനത്തിലേക്ക് കടക്കരുതെന്ന് അദ്ദേഹം മുഖ്യമന്ത്രിക്ക് കത്തയയിച്ചിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories