പാലക്കാട് കരിമ്പുഴയിൽ ടർഫിൽ ഫുട്ബോൾ കളിക്കുന്നതിനിടെ പ്ലസ് വൺ വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു. ശ്രീകൃഷ്ണപുരം കോട്ടയിൽ രാജൻ–ദീപ ദമ്പതികളുടെ മകൻ ദിൽരാജാണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം.
കരിമ്പുഴയിലെ ടർഫിൽ കൂട്ടുകാർക്കൊപ്പം ഫുട്ബോൾ കളിക്കുന്നതിനിടെ ദിൽരാജ് കുഴഞ്ഞുവീഴുകയായിരുന്നു. കാൽതട്ടി വീണതാണെന്നാണ് ആദ്യം കരുതിയത്. വിളിച്ചിട്ടും എഴുന്നേൽക്കാതിരുന്നതോടെ ഒപ്പം കളിച്ചവരും ടർഫ് ഭാരവാഹികളും ചേർന്ന് ദിൽരാജിനെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.