കൊച്ചി: അങ്കമാലിയിൽ ട്രെയിൻ തട്ടി കൊല്ലം സ്വദേശികളായ രണ്ട് പേർ മരിച്ചു. കൊല്ലം വാളത്തൂങ്കൽ ആക്കോൽ സ്വദേശിനി വിസ്മയ (15), ബന്ധുവും കൊല്ലം കണ്ണനല്ലൂർ സ്വദേശിയുമായ അഭിലാഷ് (21) എന്നിവരെയാണ് റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്ന് പുലർച്ചെ 1.30ഓടെയാണ് ഇരുവരെയും റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തൃശൂർ ഭാഗത്തേക്ക് പോയ ട്രെയിനാണ് ഇരുവരെയും ഇടിച്ചതെന്നാണ് പ്രാഥമിക വിവരം.മൃതശരീരങ്ങൾ അങ്കമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇരുവരെയും കാണാനില്ലെന്ന് കാണിച്ച് കഴിഞ്ഞ ദിവസം പൊലീസ് കേസെടുത്തിരുന്നു.