Share this Article
News Malayalam 24x7
നാലര വയസ്സുകാരൻ കിണറ്റിൽ മരിച്ച നിലയിൽ, പൊലീസ് അന്വേഷണം
വെബ് ടീം
0 hours 32 Minutes Ago
1 min read
DEEPAK

തിരുവനന്തപുരം: ബാലരാമപുരം കോട്ടുകാൽകോണത്ത് നാലര വയസ്സുകാരനെ  കിണറ്റിൽ  മരിച്ച നിലയിൽ കണ്ടെത്തി.കോട്ടുകാൽക്കോണം വാറുവിളാകത്ത് വീട്ടിൽ ദിലീപ്- ശ്രുതി ദമ്പതികളുടെ ദമ്പതികളുടെ മകൻ ദീപക്കിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

വൈകിട്ട് മുതൽ കുട്ടിയെ കാണാതായതിനെ തുടർന്ന് 6 മണിയോടെ ബാലരാമപുരം പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് സമീപത്തെ ആളൊഴിഞ്ഞ വീട്ടിലെ കിണറ്റിൽ മൃതദേഹം കണ്ടെത്തുന്നത്.തുടർന്ന് ഫയർഫോഴ്സിന്റെ സഹായത്തോടുകൂടി പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

മൃതദേഹം നെയ്യാറ്റിൻകര ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.ദമ്പതികളുടെ അഞ്ചുമക്കളിൽ മൂത്ത കുട്ടിയാണ് ദീപക്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories