കോന്നി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ചികിത്സാപ്പിഴവ് പരാതിയില്‍ നടപടിക്ക് നിര്‍ദേശം നല്‍കി ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരന്‍. വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് കോന്നി മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന് മന്ത്രി നിര്‍ദേശം നല്‍കി. നിലവില്‍ പ്രാഥമിക അന്വേഷണം നടത്തി സൂപ്രണ്ട്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. എക്സ്-റേ രോഗിക്ക് നല്‍കിയപ്പോള്‍ കൗണ്ടറിലെ ജീവനക്കാര്‍ക്ക് വീഴ്ച സംഭവിച്ചിരിക്കാമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. രോഗിയെ പരിശോധിച്ച റേഡിയോളജി, പള്‍മണോളജി വകുപ്പുകളിലെ ഡോക്ടര്‍മാരോടും സൂപ്രണ്ട് വിശദീകരണം തേടും. തുടര്‍നടപടികള്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ തീരുമാനിക്കും.