Share this Article
News Malayalam 24x7
എസ്‌എഫ്‌ഐ തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് വിജയ് വിമലിന് ജാമ്യം
വെബ് ടീം
posted on 19-06-2026
1 min read
SFI

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ നടന്ന എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡിനിടെ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ അറസ്റ്റിലായ എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വിജയ് വിമലിന് ജാമ്യം. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് വിജയ് വിമലിന് ജാമ്യം അനുവദിച്ചത്. ഇഡി ഉദ്യോഗസ്ഥരെ സിപിഐഎം പ്രവ‍ർത്തകർ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച പൊലീസുകാരെ വിജയ് ആക്രമിച്ചുവെന്നാണ് കേസ്.

നേരത്തെ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി വിജയ് വിമലിന്‍റെ ജാമ്യം നിഷേധിച്ചിരുന്നു. യൂണിവേഴ്സിറ്റി യൂണിയൻ മുൻ ചെയ‍ർമാൻ കൂടിയാണ് വിജയ് വിമൽ.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories