ആര്യമ്പാവ്: ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി.പാലക്കാട് ആര്യമ്പാവ് കുണ്ടൂർക്കുന്നിലാണ് സംഭവം.ദീപ,സുകുമാരൻ എന്നിവരാണ് മരിച്ചത്.
സുകുമാരൻ മദ്യപിച്ചെത്തി ഭാര്യയുമായി ദീപയുമായി വഴക്കിട്ടുവെന്നാണ് നാട്ടുകാർ നൽകുന്ന വിവരം. കലഹം മൂർഛിച്ച് സുകുമാരൻ കത്തിയെടുത്ത് ദീപയുടെ കഴുത്തിൽ കുത്തിയെന്നാണ് റിപ്പോർട്ട് . ഈ സമയം വയസുള്ള മകളും വീട്ടിൽ ഉണ്ടായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. മൃതദേഹങ്ങൾ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.