Share this Article
News Malayalam 24x7
സ്വകാര്യ ബസിൽ നിന്ന് തെറിച്ചുവീണു കോളേജ് വിദ്യാർത്ഥിനി മരിച്ചു; ദാരുണാന്ത്യം ഊരിവീണ ഷൂസ് എടുക്കാൻ ശ്രമിക്കുന്നതിനിടെ
വെബ് ടീം
posted on 19-08-2026
1 min read
GOURI

മുണ്ടൂർ: സ്വകാര്യ ബസിൽ നിന്ന് തെറിച്ചുവീണു കോളേജ് വിദ്യാർത്ഥിനി മരിച്ചു. ബസിൽ നിന്ന് വീണു മരിച്ചത് കോങ്ങാട് സ്വദേശിനി ഗൗരി ജി കൃഷ്ണയാണ്.മുണ്ടൂർ യുവക്ഷേത്ര കോളേജിലെ രണ്ടാം വർഷ കെമിസ്ട്രി ബിരുദ വിദ്യാർത്ഥിയാണ്. . ബസിൽ നിന്ന് വീണു മരിച്ചത് കോങ്ങാട് സ്വദേശിനി ഗൗരി ജി കൃഷ്ണയാണ്.മുണ്ടൂർ യുവക്ഷേത്ര കോളേജിലെ രണ്ടാം വർഷ കെമിസ്ട്രി ബിരുദ വിദ്യാർത്ഥിയാണ്. 

കോങ്ങാട് മല്ലിക്കൽ ബസ് സ്റ്റോപ്പിന് സമീപം ബുധനാഴ്ച രാവിലെയാണ് അപകടമുണ്ടായത്.രാവിലെ കോളേജിലേക്ക് പോകുന്നതിനായി ബസിൽ കയറിയ ഗൗരിയുടെ ഒരു ഷൂ അഴിഞ്ഞു പുറത്തേക്ക് വീഴുകയായിരുന്നു. ഇത് എടുക്കാനായി കുട്ടി പുറത്തേക്ക് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ ബസ് മുന്നോട്ടെടുത്തു. ബസിൽനിന്ന് തെറിച്ചുവീണ ഗൗരിയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി.ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കോങ്ങാട് സ്വദേശിയായ എം.പി. ഗോപീകൃഷ്ണന്റെയും ബീനയുടെയും മകളാണ് ഗൗരി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories