Share this Article
News Malayalam 24x7
ജനവാസ മേഖലകളിൽ പുലി; നാട്ടുകാര്‍ ആശങ്കയില്‍
Tiger Spotted in Residential Areas

കാസർഗോഡ് ജനവാസ മേഖലകളിൽ, പുലിയിറങ്ങുന്നത് ഭീതിപടർത്തുന്നു. ഏറ്റവും ഒടുവിലായി  ബോവിക്കാനം ടൗണിലാണ് പുലിയിറങ്ങിയത്. പുലിയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ വലിയ ആശങ്കയിലാണ് നാട്ടുകാർ.

മുളിയാര്‍ പഞ്ചായത്തിലെ വനത്തോട് ചേര്‍ന്ന പ്രദേശങ്ങളില്‍ പുലിയിറങ്ങുന്നത് പതിവാണെങ്കിലും,ബോവിക്കാനം ടൗണില്‍ തന്നെ പുലിയിറങ്ങിയതിന്റെ ഞെട്ടലിലാണ് പ്രദേശവാസികള്‍. ചിപ്ലിക്കയ ഭാഗത്ത്  നടന്ന് പോകുന്ന പുലിയുടെ ദൃശ്യങ്ങള്‍ നാട്ടുകാർ തന്നെയാണ് പകർത്തിയത്.

രണ്ട് പുലികളാണ് ബോവിക്കാനത്തുള്ളതെന്നാണ് സംശയിക്കുന്നത്. ഞായറാഴ്ച രാത്രി ബോവിക്കാനം ടൗണിലെത്തിയത് വലിയ പുലിയായിരുന്നുവെന്നും ഒടുവിലായി കണ്ടത് താരതമ്യേന വലുപ്പം കുറഞ്ഞ പുലിയെ ആണെന്നും നാട്ടുകാര്‍ പറഞ്ഞു. അതേ സമയം പുലി ഭീഷണി അകറ്റണമെന്ന് ആവശ്യപ്പെട്ട് പ്രത്യക്ഷ സമരത്തിലേക്ക് പോകാനാണ് നാട്ടുകാരുടെ തീരുമാനം.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories