Share this Article
News Malayalam 24x7
ബയോഗ്ലാസ് പ്ലാന്റിന്റെ ടാങ്കിൽവീണ് രണ്ടുവയസ്സുകാരിക്ക് ദാരുണാന്ത്യം; ദാരുണസംഭവം കണ്ണൂരിൽ
വെബ് ടീം
posted on 22-01-2026
1 min read
asmika

കണ്ണൂർ: കൂത്തുപറമ്പിൽ ബയോഗ്ലാസ് പ്ലാന്റിന്റെ ടാങ്കിൽവീണ് രണ്ടുവയസ്സുകാരിക്ക് ദാരുണാന്ത്യം. ജാർഖണ്ഡ് സ്വദേശി ബെനഡിക്ടിന്റെ മകൾ അസ്മികയാണ് മരിച്ചത്. കൂത്തുപറമ്പിലെ വെളിച്ചെണ്ണ നിർമാണ കമ്പനിയിലാണ് അപകടം ഉണ്ടായത്.

വ്യാഴാഴ്ച പുലർച്ചെയായിരുന്നു അപകടം. കുട്ടി അബദ്ധത്തിൽ ടാങ്കിൽ വീഴുകയായിരുന്നു എന്ന് മാതാപിതാക്കൾ പറയുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories