Share this Article
News Malayalam 24x7
ഇറക്കത്തിൽ ഓട്ടോറിക്ഷ വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞ് അപക‌ടം; ദമ്പതികൾക്ക് ദാരുണാന്ത്യം
വെബ് ടീം
posted on 07-04-2026
1 min read
auto couple

കോഴിക്കോട് ആനക്കാംപൊയിൽ ഓട്ടോറിക്ഷ മറിഞ്ഞ് ദമ്പതികൾ മരിച്ചു. ആനക്കാംപൊയിൽ സ്വദേശികളായ പുത്തൻപുരയിൽ ഷിജു ജോസഫ്, ഭാര്യ ബിൻസി എന്നിവരാണ് മരിച്ചത്. നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു മറിയുകയായിരുന്നു. ഇന്ന് രാവിലെ ഒൻപതരയോടെയാണ് ദാരുണമായ സംഭവം നടന്നത്.

ആനക്കാംപൊയിൽ തിരുവമ്പാടി റോ‍ഡിൽ ഇറക്കം ഇറങ്ങി വരികയായിരുന്ന ഓട്ടോറിക്ഷ നിയന്ത്രണം വി‌ട്ട് മറിയുകയായിരുന്നു. ആദ്യം ഇലക്ട്രിക് പോസ്റ്റിലിടിച്ച് മറിഞ്ഞു. ഓട്ടോറിക്ഷ പൂർണമായും തകർന്നു. ഷിജു ഓട്ടോഡ്രൈവറാണ്. ബിൻസി സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തുവരികയാണ്. ഭാര്യയെ ജോലി സ്ഥലത്തേക്ക് കൊണ്ടുചെന്നാക്കുന്നതിനിടെയാണ് ദാരുണമായ അപകടം.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories