Share this Article
News Malayalam 24x7
യുവതിയും കുഞ്ഞും കിണറ്റിൽ മരിച്ച നിലയിൽ; കുറിപ്പ് കണ്ടെടുത്തു
വെബ് ടീം
posted on 21-04-2026
1 min read
well

മലപ്പുറം: തിരൂരിൽ അമ്മയും കുഞ്ഞും കിണറ്റിൽ മരിച്ച നിലയിൽ. എഴൂർ സ്വദേശി ഇർഫാന (30), മകൻ അമൻ മാലിക് (ഒന്നര) എന്നിവരാണ് മരിച്ചത്. ആത്മഹത്യയെന്നാണ് നിഗമനം. ആത്മഹത്യക്കുറിപ്പ് പൊലീസിന് ലഭിച്ചു.

ഇരുവരെയും കാണാതായതിനെ തുടർന്ന് നാട്ടുകാർ നടത്തിയ തിരിച്ചിലിൽ കിണറ്റിനുള്ളിൽ മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു.ഇർഫാനയുടെ മാതാവ് ഒരു മാസം മുൻപാണ് മരിച്ചത്. മാതാവിന്റെ മരണത്തെത്തുടർന്ന് ഇർഫാന കടുത്ത മാനസികവിഷമം അനുഭവിച്ചിരുന്നതായി പൊലീസ് പറയുന്നു.

വിദേശത്തുനിന്ന് കഴിഞ്ഞയാഴ്ച നാട്ടിലെത്തിയ പിതാവ് ഇബ്രാഹം പള്ളിയിൽ പോയ സമയത്തായിരുന്നു സംഭവം. കോഴിക്കോട് സ്വദേശി റാഫിയാണ് ഇർഫാനയുടെ ഭർത്താവ്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories