Share this Article
News Malayalam 24x7
വാഗമണ്ണിൽ വിനോദസഞ്ചാരികള്‍ക്ക് ആവേശം പകർന്ന് പാരാഗ്ലൈഡിംഗ്
Paragliding in Vagamon

ഇടുക്കിയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ വാഗമണ്ണിൽ സാഹസിക വിനോദസഞ്ചാരികൾക്ക് ആവേശമായി പാരാഗ്ലൈഡിംഗ് മാറുന്നു. മഞ്ഞണിഞ്ഞ മലനിരകൾക്കും പച്ചപ്പാർന്ന താഴ്വരകൾക്കും മുകളിലൂടെ ആകാശയാത്ര നടത്താൻ നിരവധി സഞ്ചാരികളാണ് ഇവിടെ എത്തുന്നത്. മുതിർന്നവർക്കൊപ്പം സ്ത്രീകളും കുട്ടികളും ഈ സാഹസിക വിനോദത്തിൽ സജീവമായി പങ്കെടുക്കുന്നുണ്ട്.

വാഗമണ്ണിന്റെ പ്രകൃതിഭംഗി ആകാശത്തുനിന്ന് ആസ്വദിക്കുക എന്നത് സഞ്ചാരികൾക്ക് പുത്തൻ അനുഭവമാണ് നൽകുന്നത്. പ്രത്യേക പരിശീലനം ലഭിച്ച വിദഗ്ധരുടെ മേൽനോട്ടത്തിലാണ് പാരാഗ്ലൈഡിംഗ് നടക്കുന്നത്. അതിനാൽ തന്നെ സുരക്ഷാ കാര്യങ്ങളിൽ സഞ്ചാരികൾക്ക് ആശങ്കയില്ല. 10 മുതൽ 15 മിനിറ്റ് വരെ നീണ്ടുനിൽക്കുന്ന ഈ ആകാശയാത്ര ജീവിതകാലം മുഴുവൻ ഓർത്തിരിക്കാവുന്ന ഒന്നാണെന്ന് സഞ്ചാരികൾ പറയുന്നു.


വിനോദസഞ്ചാര ഭൂപടത്തിൽ വാഗമണ്ണിന്റെ പ്രശസ്തി വർദ്ധിപ്പിക്കാൻ പാരാഗ്ലൈഡിംഗ് വലിയ പങ്കുവഹിക്കുന്നുണ്ട്. തമിഴ്നാട് അടക്കമുള്ള അയൽ സംസ്ഥാനങ്ങളിൽ നിന്നും നിരവധി സഞ്ചാരികളാണ് സാഹസികത ആസ്വദിക്കാനായി വാഗമണ്ണിലേക്ക് എത്തുന്നത്. വാഗമണ്ണിന്റെ വിനോദസഞ്ചാര സാധ്യതകൾക്ക് പാരാഗ്ലൈഡിംഗ് പുതിയ മാനങ്ങൾ നൽകുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories