Share this Article
News Malayalam 24x7
മൂന്നു വയസ്സുകാരിയെ തെരുവുനായ വീട്ടിൽ കയറി കടിച്ചുകീറി; കണ്ണിനും മുഖത്തും ഗുരുതര പരിക്ക്
വെബ് ടീം
posted on 11-05-2026
1 min read
stray dog

പത്തനംതിട്ട: ഓമല്ലൂരിൽ മൂന്നു വയസ്സുകാരിയെ വീട്ടിൽ കയറി തെരുവുനായ കടിച്ചുകീറി. കുട്ടിയുടെ കണ്ണിനും മുഖത്തും പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് 12:30 ഓടെയാണ് തെരുവുനായ കുഞ്ഞിനെ വീട്ടിൽ കയറി ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ സുകന്യയെ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരിക്കുകയാണ്.

അടുക്കള വാതിൽ വഴി വീടിനുള്ളിൽ കടന്നായിരുന്നു ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ കുഞ്ഞിന്റെ കണ്ണിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ആദ്യം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories