Share this Article
'മണിക്കൊപ്പം ആ മണ്ണില്‍ തന്നെ സംസ്‌കരിക്കണം'; ബൈക്കപകടത്തില്‍ പ്രതിശ്രുത വരന്‍ മരിച്ചതിന് പിന്നാലെ ജീവനൊടുക്കി യുവതി
വെബ് ടീം
posted on 11-05-2026
1 min read
prafulla

കാസർഗോഡ്: പ്രതിശ്രുതവരന്‍ ബൈക്ക് അപകടത്തില്‍ മരിച്ചതില്‍ മനംനൊന്ത് യുവതി ജീവനൊടുക്കി. കാസർഗോഡ് കുമ്പള സ്വദേശി ജയാനന്ദന്റെ മകള്‍ പ്രഫുല്ലയാണ് ജീവനൊടുക്കിയത്. തമിഴ്‌നാട് സ്വദേശി മണിയുമായി പ്രഫുല്ലയുടെ വിവാഹം ഉറപ്പിച്ചിരുന്നു. ഇതിനിടെയാണ് ബൈക്കപകടത്തില്‍ മണി മരിച്ചത്.വീട്ടിലെ ഹാളില്‍ ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു യുവതിയെ കണ്ടെത്തിയത്. നാലുമാസം മുന്‍പാണ് പ്രഫുല്ലയും മണിയും തമ്മിലുള്ള വിവാഹം നിശ്ചയിച്ചത്. ഒരുമാസം മുന്‍പ് ബൈക്കപകടത്തില്‍ മണിക്ക് പരിക്കേറ്റു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് മണി മരിച്ചത്. ഇതില്‍ പ്രഫുല്ല കടുത്ത മനോവിഷമത്തിലായിരുന്നെന്ന് വീട്ടുകാര്‍ പറയുന്നു.പ്രഫുല്ല ജീവനൊടുക്കിയ സമയത്ത് വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. വീട്ടുകാരെല്ലാം മറ്റൊരു വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു. മൃതദേഹത്തിന് സമീപത്തുവച്ച് ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെടുത്തു. മണിയുടെ സംസ്‌കാരം നടന്ന സ്ഥലത്തുതന്നെയും സംസ്‌കരിക്കണമെന്ന് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. മൃതദേഹം തമിഴ്‌നാട്ടിലെത്തിച്ച് സംസ്‌കരിക്കുന്ന കാര്യത്തില്‍ ഇരുവീട്ടുകാരും തീരുമാനത്തിലെത്തിയതായാണ് ഒടുവിൽ ലഭിക്കുന്ന വിവരം.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories