Share this Article
News Malayalam 24x7
പെരുമ്പാമ്പിനെ കടിച്ച് കൊന്ന് രാജവെമ്പാല; സർപ്പ വൊളന്റിയർമാർ എത്തിയെങ്കിലും കൊന്ന് ഉപേക്ഷിച്ച് രാജവെമ്പാല കടന്നു
വെബ് ടീം
posted on 11-05-2026
1 min read
cobra kills python

മലപ്പുറം: പെരുമ്പാമ്പിനെ കടിച്ച് കൊന്ന് രാജവെമ്പാല. മമ്പാട് ഓടായിക്കൽ ആക്രി ഗോഡൗണിൽ തിങ്കളാഴ്ച രാവിലെയാണ് സംഭവം. സംഭവം കണ്ട ഗോഡൗണിലെ ജീവനക്കാർ സർപ്പ വൊളന്റിയർമാരെ വിവരം അറിയിച്ചു.

സർപ്പ വൊളന്റിയർമാർ എത്തിയെങ്കിലും പെരുമ്പാമ്പിനെ കൊന്ന് ഉപേക്ഷിച്ച് രാജവെമ്പാല കടന്നുകളഞ്ഞു. ഗോഡൗണിലെ ചാക്കുകൾ ഇടയിലേക്ക് മറഞ്ഞ രാജവെമ്പാലയെ പിടികൂടാനായില്ല.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories