മലപ്പുറം: പൂക്കോട്ടൂരിൽ വെള്ളക്കെട്ടിൽ വീണ് രണ്ട് കുട്ടികൾ മരിച്ചു. നാലും ഏഴും വയസ്സുള്ള കുട്ടികളാണ് മരിച്ചത്. സഹോദരങ്ങളുടെ മക്കളായ ആദിൽ സിറാജ്, ഫൗസാൻ എന്നിവരാണ് അപകടത്തിൽപ്പെട്ടത്. പ്രദേശത്തെ പാറമട പോലെയുള്ള വെള്ളക്കെട്ടിൽ കുട്ടികൾ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമികവിവരം.
അപകടവിവരം അറിഞ്ഞയുടൻ തന്നെ പ്രദേശവാസികളും അടുത്ത ബന്ധുക്കളും ചേർന്ന് രക്ഷാപ്രവർത്തനം നടത്തുകയും കുട്ടികളെ വെള്ളത്തിൽ നിന്ന് പുറത്തെടുക്കുകയും ചെയ്തു. വേഗത്തിൽ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല