തൃശൂർ: ആഹ്ലാദ പ്രകടനത്തിന് ഇടയിൽ മരത്തിൽ പടക്കം കെട്ടി പൊട്ടിച്ചത് തീപിടിത്തതിന് ഇടയാക്കി. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെയാണ് ആൽമരത്തിൽ കെട്ടി പടക്കം കെട്ടിയിട്ട് പൊട്ടിച്ചത്. ആൽമരത്തിന് തീപിടിച്ചു.
വി.ഡി. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് പിന്നാലെ തൃശൂർ വെള്ളറക്കാട് കോൺഗ്രസ് പ്രവർത്തകരാണ് പടക്കം പൊട്ടിച്ചത്. പാതി മുറിച്ച ആൽമരത്തിലായിരുന്നു പടക്കം കെട്ടിയിരുന്നത്. വേരുകളിൽ ചുറ്റിവച്ച് പടക്കം പൊട്ടിച്ചതിനെ തുടർന്ന് മരത്തിലും താഴെ മുറിച്ചിട്ട് തടിക്കഷണങ്ങളിലുമാണ് തീപിടിച്ചത്. കുന്നംകുളത്തുനിന്ന് അഗ്നിരക്ഷ സേനയെത്തിയാണ് തീയണച്ചത്. മറ്റ് അപകടങ്ങൾ സംഭവിച്ചില്ല.