Share this Article
News Malayalam 24x7
യുവതി വീട്ടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ; അന്വേഷണം
വെബ് ടീം
posted on 20-06-2026
1 min read
APARANA

കോഴിക്കോട് കൊയിലാണ്ടിയിൽ യുവതിയെ വീട്ടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കൊയിലാണ്ടി അരിക്കുളം വാകമോളി പെരുമ്പോക്ക് വയൽ ഹൗസിലാണ് സംഭവം.വിജിലിന്റെ ഭാര്യയായ അപർണ (24) യെയാണ് വീട്ടിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ 11.30 ഓടെയായിരുന്നു സംഭവം നടന്നതെന്ന് വിവരം.

മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. അച്ഛൻ: അനീഷ് അമ്മ: സോണിയ മക്കൾ: തൻഷിക, നൈഷിക സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories