Share this Article
പുഴയിൽ യുവതിയുടെയും ഒരു വയസ്സുള്ള കുഞ്ഞിന്റെയും മൃതദേഹങ്ങൾ; അന്വേഷണം
വെബ് ടീം
posted on 26-06-2026
1 min read
drown

എറണാകുളം ജില്ലയിലെ  പിറവത്ത് പുഴയിൽ യുവതിയുടെയും ഒരു വയസ്സ് പ്രായമുള്ള കുഞ്ഞിന്റെയും മൃതദേഹങ്ങൾ കണ്ടെത്തി.പിറവം മൂവാറ്റുപുഴയാറ്റിലെ മുളക്കുളം പാലത്തിന് സമീപത്തുനിന്നാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്.ഇന്ന് പുലർച്ചെയോടെ പ്രദേശവാസികളാണ് പുഴയിൽ ആദ്യം ഒരു വയസ്സ് പ്രായം തോന്നിക്കുന്ന ആൺകുഞ്ഞിന്റെ മൃതദേഹം ഒഴുകിനടക്കുന്ന നിലയിൽ കണ്ടത്.

തുടർന്ന് നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പിറവം പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി നടത്തിയ തിരച്ചിലിലാണ് സമീപത്തുനിന്നുതന്നെ സ്ത്രീയുടെ മൃതദേഹവും കണ്ടെടുത്തത്. മരിച്ചവർ ആരാണെന്നോ എവിടുത്തെ സ്വദേശികളാണെന്നോ ഉള്ള വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories