Share this Article
News Malayalam 24x7
വാട്സാപ്പിൽ ഉപദ്രവിച്ചതിന്റെ ചിത്രങ്ങള്‍ അമ്മയ്ക്ക് അയച്ചു'; 27കാരി ജീവനൊടുക്കിയ നിലയില്‍, അന്വേഷണം
വെബ് ടീം
posted on 27-06-2026
1 min read
arathi

തിരുവനന്തപുരം: ആറ്റുകാലില്‍ വാട്സാപ്പിൽ ചിത്രങ്ങൾ അമ്മയ്ക്ക് അയച്ച ശേഷം യുവതി ജീവനൊടുക്കിയ നിലയില്‍. ആറ്റുകാല്‍ സ്വദേശിനി ആരതി (27) ആണ് മരിച്ചത്. ഭര്‍തൃപീഡനത്തെത്തുടര്‍ന്നാണ് യുവതിയുടെ ആത്മഹത്യയെന്ന് ബന്ധുക്കള്‍ ആരോപിച്ചു.ഇന്നലെയായിരുന്നു സംഭവം. ഭര്‍ത്താവിന്റെ ക്രൂരമായ ശാരീരിക പീഡനമാണ് യുവതിയുടെ ആത്മഹത്യയ്ക്ക് കാരണമെന്ന ബന്ധുക്കളുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭര്‍ത്താവ് ശാരീരികമായി ഉപദ്രവിച്ചതിന്റെ ചിത്രങ്ങള്‍ ആരതി പല തവണ തന്റെ അമ്മയ്ക്ക് വാട്‌സ്ആപ്പിലൂടെ അയച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് യുവതിയെ വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് വീട്ടിലുണ്ടായിരുന്ന സമയത്താണ് ആരതി ആത്മഹത്യ ചെയ്തതെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.

ഭര്‍ത്താവിനെതിരെ ഗാര്‍ഹിക പീഡനത്തിനും ആത്മഹത്യാ പ്രേരണയ്ക്കും അന്വേഷണം നടക്കുകയാണെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. യുവതിയുടെ മരണത്തിന് കാരണക്കാരായവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories