Share this Article
News Malayalam 24x7
നടൻ വിനായകനെതിരെ കേസെടുത്ത് പൊലീസ്
വെബ് ടീം
posted on 09-07-2026
1 min read
vinyakan

ആലപ്പുഴ: നടൻ വിനായകനെതിരെ കേസെടുത്ത് പൊലീസ്. ആലപ്പുഴ മാവേലിക്കര പൊലീസാണ് വിനായകനെതിരെ കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ ആണ് കേസ്. കഴിഞ്ഞ വർഷം ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.

ആലപ്പുഴയിൽ വെച്ച് നടന്ന ബാലാവകാശ കമ്മീഷന്റെ സിറ്റിങ്ങിൽ പൊലീസിന് കമ്മീഷൻ കേസെടുക്കാൻ നിർദ്ദേശം നൽകിയതോടെയാണ് എഫ്ഐആർ ഇട്ടത്. ബോംബെയിൽ ജോലി ചെയ്യുന്ന തഴക്കര സ്വദേശിയുടെ പരാതിയിലാണ് കേസെടുത്തത്. പരാതിക്കാരന്റെ പ്രായപൂർത്തിയാകാത്ത മകളുടെ ചിത്രം വിനായകൻ ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. ഇതിനെതിരെയാണ് ബാലാവകാശ കമ്മീഷനെ സമീപിച്ചത്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories