Share this Article
News Malayalam 24x7
19 വർഷത്തെ സ്കൗട്ട് സേവനത്തിന് അംഗീകാരം; വി. എസ്. ഡേവിഡ് സംസ്ഥാന അസിസ്റ്റന്റ് സ്റ്റേറ്റ് കമ്മീഷണർ (സ്കൗട്ട്സ്–പ്ലാനിംഗ്)
വെബ് ടീം
posted on 09-07-2026
1 min read
VS DAVID

തൃശ്ശൂർ: കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെ Assistant State Commissioner (Scouts) – Planning ആയി വി. എസ്. ഡേവിഡ്  നിയമിതനായി. ചേറൂർ വടക്കേ ഹൗസ് സ്വദേശിയാണ്. 2007-ൽ സ്കൗട്ട് പ്രസ്ഥാനത്തിലൂടെ പൊതുസേവന രംഗത്തേക്ക് കടന്നുവന്ന അദ്ദേഹം കഴിഞ്ഞ 19 വർഷമായി ജില്ലാ, സംസ്ഥാന തലങ്ങളിലെ സ്കൗട്ട് ക്യാമ്പുകൾ, പരിശീലന പരിപാടികൾ, സേവന-ദുരിതാശ്വാസ പ്രവർത്തനങ്ങൾ, നേതൃത്വ ചുമതലകൾ എന്നിവയിൽ സജീവമായി പ്രവർത്തിച്ചുവരുന്നു. നിലവിൽ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് തൃശ്ശൂർ ജില്ലാ അസോസിയേഷന്റെ Assistant District Training Commissioner (Rovers) ആയിരുന്നു.

സ്കൗട്ട് പ്രവർത്തനങ്ങൾക്കൊപ്പം പൊതുരംഗത്തും സജീവമായ ഡേവിഡ്, ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവർത്തകനാണ്. കെ.എസ്.യുവിന്റെ മുൻ തൃശ്ശൂർ ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. വിവിധ സാമൂഹിക, സന്നദ്ധ, ജീവകാരുണ്യ പ്രവർത്തനങ്ങളിലും അദ്ദേഹം സജീവമാണ്. ലൈസൻസുള്ള ഹാം റേഡിയോ ഓപ്പറേറ്ററായ അദ്ദേഹം VU3DVE എന്ന കോൾ സൈനിന്റെ ഉടമ കൂടിയാണ്.

സ്കൗട്ട് രംഗത്തെ ദീർഘകാല സേവനപരിചയവും സംഘടനാ മികവും നേതൃത്വപാടവവും പരിഗണിച്ചാണ് അദ്ദേഹത്തെ കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെ Assistant State Commissioner (Scouts) – Planning ആയി നിയമിച്ചത്. പുതിയ നിയമനം സ്കൗട്ട് പ്രസ്ഥാനത്തിലെ അദ്ദേഹത്തിന്റെ 19 വർഷത്തെ സമർപ്പിത സേവനത്തിനുള്ള അംഗീകാരമായാണ് വിലയിരുത്തപ്പെടുന്നത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories