Share this Article
News Malayalam 24x7
വീട്ടിൽ കയറി ഗൃഹനാഥന്റെ കണ്ണിൽ മുളക് പൊടി എറിഞ്ഞ് 15 പവൻ കവർന്നു, പരാതി
വെബ് ടീം
posted on 03-08-2026
1 min read
robbery

ആലപ്പുഴയിൽ വീട്ടിൽ കയറി ഗൃഹനാഥന്റെ കണ്ണിൽ മുളക് പൊടി എറിഞ്ഞ് കവർച്ച നടത്തിയതായി പരാതി. ആലപ്പുഴ കൈതവന അപർണയിൽ സുദർശനന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടിൽ നിന്നും 15 പവനാണ് കവർന്നത്.സുദർശനനും ഭാര്യയും മാത്രം വീട്ടിൽ ഉണ്ടായിരുന്ന സമയത്തായിരുന്നു മോഷണം.

ഇരുവരേയും വീട്ടിൽ പൂട്ടിയിട്ട് മർദിച്ച ശേഷം വായിൽ തുണി തിരുകി കയറ്റിയ ശേഷമായിരുന്നു‌ സ്വർണം കവർന്നത്. സംഭവത്തിൽ ആലപ്പുഴ സൗത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories