ഇടുക്കി മൂന്നാര്‍ തോട്ടം മേഖലയിലെ ജാതി സര്‍ട്ടിഫിക്കറ്റ് പ്രതിസന്ധിക്ക് പരിഹാരം. പഴയ രീതിയില്‍ തന്നെ ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ്. മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നുവെന്നും വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെട്ടെന്നും ദേവികുളം എംഎല്‍എ എഫ് രാജ പറഞ്ഞു. കേരള വിഷന്‍ ന്യൂസ് വാര്‍ത്തയ്ക്ക് പിന്നാലെയാണ് എംഎല്‍എയുടെ പ്രതികരണം.
ജാതി സർട്ടിഫിക്കറ്റ് ലഭിക്കാൻ പൂർവികരുടെ സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള രേഖകൾ ഹാജരാക്കണമെന്ന നിബന്ധന കാരണം നിരവധി പേർ പ്രതിസന്ധിയിലായിരുന്നു.രേഖകൾ ഹാജരാക്കാൻ കഴിയാത്തതോടെ ജാതി സർട്ടിഫിക്കറ്റ് ലഭിക്കാതെ കുട്ടികളുടെ പഠനം പോലും മുടങ്ങുന്ന സാഹചര്യമുണ്ടായി.ഇക്കാര്യം ചൂണ്ടിക്കാട്ടി കേരള വിഷൻ ന്യൂസ് കഴിഞ്ഞ ദിവസം വാർത്തനൽകിയിരുന്നു.ഇതിനുപിന്നാലെയാണ് എംഎൽഎയുടെ പ്രതികരണം.
ഇനി അർഹരായവർക്ക് എല്ലാ വില്ലേജ് ഓഫീസുകളിലും പഴയ രീതിയിൽ തന്നെ ജാതി സർട്ടിഫിക്കറ്റ് ലഭിക്കും.തോട്ടം മേഖലയിലെ നിരവധി കുടുംബങ്ങൾക്ക് ആശ്വാസമാകുന്നതാണ് സർക്കാർ തീരുമാനം.