Share this Article
News Malayalam 24x7
മൊബൈല്‍ ഷോപ്പ് ജീവനക്കാരനെ മര്‍ദിച്ച സംഭവം; യുവാവിനെതിരെ കേസെടുത്തു
Man Attacks Mobile Shop Employee in Parassala

തിരുവനന്തപുരം പാറശ്ശാലയില്‍ മൊബൈല്‍ ഷോപ്പ് ജീവനക്കാരനെ മര്‍ദിച്ച സംഭവത്തിൽ യുവാവിനെതിരെ പൊലീസ് കേസെടുത്തു. നെടുവാന്‍ വിള സ്വദേശി അക്ഷയ്ക്കെതിരെയാണ് കേസെടുത്തത്. പാറശ്ശാല ജംഗ്ഷന് സമീപം പ്രവര്‍ത്തിക്കുന്ന ന്യൂ യൂണിവേഴ്‌സല്‍ മൊബൈല്‍ ഷോപ്പില്‍ ആയിരുന്നു സംഭവം. 

കടയിലെ ജീവനക്കാരനായ പാറശാല സ്വദേശി ശ്രീദേവിനാണ് മര്‍ദ്ദനമേറ്റത്. മൊബൈല്‍ സര്‍വീസ് സംബന്ധിച്ച തര്‍ക്കത്തിനിടെയാണ് ആക്രമണമുണ്ടായത്. പ്രതി മുൻപ് സർവീസിനായി കടയിൽ നൽകിയിരുന്ന ഫോൺ തിരികെ വേണമെന്ന് ആവശ്യപ്പെടുകയും തടഞ്ഞു വെച്ച് ചീത്തവിളിക്കുകയും ചെയ്തു. 

തുടർന്ന് പണം നൽകിയില്ലെങ്കിൽ ജീവനക്കാരനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും തലയിലും ചെവിയിലും കവിളിലും ക്രൂരമായി മർദിക്കുകയുമായിരുന്നെന്നാണ് പരാതി. സംഭവത്തിൽ അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories