Share this Article
News Malayalam 24x7
തുറവൂർ പാലത്തിൽനിന്ന് കായലിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി
വെബ് ടീം
posted on 19-08-2026
1 min read
ambili

ആലപ്പുഴ: തൈക്കാട്ടുശ്ശേരി-തുറവൂർ പാലത്തിൽനിന്ന് ചൊവ്വാഴ്ച രാത്രിയിൽ കായലിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. പാണാവള്ളി പഞ്ചായത്ത് എട്ടാം വാർഡ് തത്ത്വമസി വീട്ടിൽ രമേശന്റെ ഭാര്യ അമ്പിളി (41) ആണ് മരിച്ചത്.ചൊവ്വാഴ്ച രാത്രി 10 മണിയോടെ തൈക്കാട്ടുശ്ശേരി ഭാഗത്തുനിന്നാണ് അമ്പിളി കായലിലേക്ക് ചാടിയത്.

എൻജിൻ സ്റ്റാർട്ട് ചെയ്ത നിലയിൽ ഒരു സ്കൂട്ടർ പാലത്തിന് മുകളിൽ കണ്ടതോടെ നാട്ടുകാർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.തുടർന്ന് നടത്തിയ പരിശോധനയിൽ സ്കൂട്ടറിനുള്ളിൽനിന്ന് യുവതിയുടെ ബാങ്ക് പാസ് ബുക്ക്, മൊബൈൽ ഫോൺ തുടങ്ങിയവ പോലീസ് കണ്ടെടുത്തു. പോലീസും ഫയർഫോഴ്സ് റെസ്ക്യൂ ടീമും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ ബുധനാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്.

മക്കൾ: അതുൽ, അതുല്യ.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories