Share this Article
News Malayalam 24x7
ഓണാഘോഷത്തിനിടെ ജീവനക്കാരൻ കുഴഞ്ഞുവീണു മരിച്ചു
വെബ് ടീം
posted on 20-08-2026
1 min read
das

അമ്പലപ്പുഴ: മെഡിക്കൽ കോളജിൽ ഓണാഘോഷത്തിനിടെ ജീവനക്കാരൻ കുഴഞ്ഞുവീണു മരിച്ചു. ആലപ്പുഴ മാളിക മുക്ക് വേലിയകത്ത് വീട്ടിൽ ദാസ് ബേബി (52) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 5.30ന് ആണ് സംഭവം. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.

മെഡിക്കൽ കോളേജിലെ പാർട് ടൈം ജീവനക്കാരനായിരുന്നു ദാസ് ബേബി. ഓണാഘോഷ പരിപാടിയുടെ കലാശക്കൊട്ടിനിടെ  കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories